Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medical Camp

Kollam

മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

 

കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള ഖ​ര​മാ​ലി​ന്യ പ​രി​പാ​ല​ന പ​ദ്ധ​തി​യു​ടെ (കെ​എ​സ്ഡ​ബ്ല്യു​എം​പി) നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ, താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വ സം​യു​ക്ത​മാ​യി ഉ​ഗ്ര​ൻ​കു​ന്നി​ലെ മാ​ലി​ന്യ കേ​ന്ദ്ര​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​താ ഗോ​പ​കു​മാ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വാ​ർ​ഡ് കൗ​ൺ​സി​ല​ർ മാ​യാ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്രോ​ജ​ക്‌ട് മാ​നേ​ജ്മെ​ന്‍റ് യൂ​ണി​റ്റി​ലെ സോ​ഷ്യ​ൽ എ​ക്സ്പേ​ർ​ട്ട് രാ​ജേ​ഷ് പൈ ​വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​. മീ​ര, ജൂ​നി​യ​ർ പ​ബ്ലി​ക് ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ സി​ജി എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

 

District News

പാലാവയലിൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി

പാ​ലാ​വ​യ​ൽ: പാ​ലാ​വ​യ​ൽ സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഞ്ച​ൽ കെ​യ​ർ ഓ​ൺ​വി​ലി​ന്‍റെ ഭാ​ഗ​മാ​യി ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി. പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യി പെ​രി​ങ്ങ​ല്ലൂ​ർ, സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഫാ. ​സാ​ബു പു​തു​ശേ​രി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​അ​നീ​ഷ് മ​ണ​മ​ത്ത്, അ​സി. വി​കാ​രി ഫാ. ​ആ​ൽ​ബി​ൻ ഞെ​ഴു​ങ്ങ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ നാ​യ്ക്കം പ​റ​മ്പി​ൽ, ഷീ​ബ ജോ​ഷി, ആ​ശു​പ​ത്രി പി​ആ​ർ​ഒ ജോ​സ് പ്ര​കാ​ശ്, ബി​ജു കൊ​ച്ചു പ​റ​മ്പി​ൽ, ബി​ജോ​യി ചേ​ല​മ​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​സി​സ്റ്റ​ർ ടെ​സി (ഗൈ​ന​ക്കോ​ള​ജി), ഡോ. ​ടി​ജോ പി. ​ജോ​യ് (നേ​ത്രം), ഡോ. ​അ​ക്ഷ​യ് എ​സ്. പ്രേ​മാ​ന​ന്ദ് (ദ​ന്ത​ൽ), ഡോ. ​സെ​ൻ സോ​ജ​ൻ (ജ​ന​റ​ൽ) എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

 

District News

അ​രു​വി​ത്തു​റ​യി​ൽ​ സൗ​ജ​ന്യ ത​ദ്ദേ​ശീ​യ പാ​ര​മ്പ​ര്യ ചി​കി​ത്സാ ക്യാ​മ്പ്

അ​രു​വി​ത്തു​റ: നാ​ട്ടു​വൈ​ദ്യ​ത്തി​ന്‍റെ​യും പാ​ര​മ്പ​ര്യ ചി​കി​ത്സ​യു​ടെ​യും അ​ത്ഭു​ത ഔ​ഷ​ധ​ക്കൂ​ട്ടു​ക​ളു​മാ​യി അ​രു​വി​ത്തു​റ ഫൊ​റോ​ന ഇ​ട​വ​ക​യി​ലെ പി​തൃ​വേ​ദി, മാ​തൃ​വേ​ദി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ ടി​പി​സി​വി കോ​ട്ട​യം ജി​ല്ല​യു​ടെ സൗ​ജ​ന്യ രോ​ഗ പ​രി​ശോ​ധ​ന ക്യാ​മ്പ് അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്നു.

ക്യാ​മ്പ് പൂ​ഞ്ഞാ​ർ പാ​ല​സി​ലെ പ്ര​ഫ. സു​ധ ഗോ​ദ​വ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി​പി​സി​വി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​വി​യോ വൈ​ദ്യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി വൈ​ദ്യ​ർ, പി​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ്കു​ട്ടി മു​ഖാ​ല​യി​ൽ, മാ​തൃ​വേ​ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ വെ​ട്ടു​കാ​ട്ടി​ൽ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​ജോ​സ​ഫ് വ​ട​ക്കേ​ൽ, സ​ണ്ണി വൈ​ദ്യ​ൻ എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

ക്യാ​മ്പി​ൽ ആ​യു​ർ​വേ​ദ വി​ഭാ​ഗ​ത്തി​ൽ ഡോ. ​ര​ശ്മി നാ​ച്ചു​റോ​പ​തി വി​ഭാ​ഗ​ത്തി​ൽ ഡോ. ​മി​ല​ൻ പ്ര​വീ​ൺ, ഡോ. ​ജോ​തി​സ് ജോ​യി എ​ന്നി​വ​ർ ചി​കി​ത്സ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​യു​ർ​വേ​ദം, നാ​ച്ചു​റൊ​പ​തി ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ മു​പ്പ​തോ​ളം പാ​ര​മ്പ​ര്യ വൈ​ദ്യ​ന്മാ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.

ഓ​ടി​വ്, ച​ത​വ്, സ​ന്ധി​വേ​ദ​ന​ക​ൾ എ​ന്നി​വ​യ്ക്ക് മ​ർ​മ്മ​വൈ​ദ്യ​ന്മാ​രും അ​ല​ർ​ജി, വെ​രി​ക്കോ​സ്, പൈ​ൽ​സ്, വി​ഷ ചി​കി​ത്സ, കാൻ​സ​ർ, മൈ​ഗ്രൈ​ൻ, കി​ഡ്നി സ്റ്റോ​ൺ, ഇ​യ​ർ ബാ​ല​ൻ​സ്, ധ​ന്ത രോ​ഗം തു​ട​ങ്ങി​യ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ൾ​ക്ക് വി​ദ​ഗ്ധ വൈ​ദ്യ​ന്മാ​രും ചി​കി​ത്സ​ക​ൾ നി​ശ്ച​യി​ച്ചു.​

സ്ത്രീ വി​ഭാ​ഗ​ത്തി​ന് വ​നി​താ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​യി​രു​ന്നു. 200ൽ ​പ​രം ഔ​ഷ​ധ സസ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും ക്യാ​മ്പിന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. 200 ഓ​ളം ആ​ളു​ക​ൾ ക്യാ​മ്പി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.

District News

126-ാമത് സഭാദിനം: സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് നടത്തി

വെ​ള്ള​റ​ട: വെ​ള്ള​റ​ട എ​ഫ്എം സി​എ​സ്ഐ ച​ര്‍​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 126-ാമ​ത് സ​ഭാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ച​ര്‍​ച്ച് പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ന്ന മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ഡി​സ്ട്രി​ക്ട് ചെ​യ​ര്‍​മാ​ന്‍ റ​വ. ഡി. ​ആ​ര്‍. ധ​ര്‍​മ്മ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​റ്റ് പാ​സ്റ്റ​ര്‍ ഷി​ന്‍റോ സ്റ്റാ​ന്‍​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ര്‍​ച്ച് സെ​ക്ര​ട്ട​റി യേ​ശു​ദാ​നം, എ​ഫ്എം സി​എ​സ്ഐ ച​ര്‍​ച്ചി​ലെ ഡോക്ട​ർ​മാ​രാ​യ അ​നു, നി​മ്മി, മി​വ​ല്‍ ജോ​ണ്‍, അ​ബി​ലു, ജി​ജോ മോ​ഹ​ന്‍, അ​നു​ര​ഞ്ജി​നി, ഷി​ജി, ബി​ജീ​ഷ്, അഫിന്‍ തു​ട​ങ്ങി​യ​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി. ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, നേ​ത്ര രോ​ഗം, കാ​ര്‍​ഡി​യോ​ള​ജി, ഹോ​മി​യോ, ആ​യു​ര്‍​വേ​ദ, സി​ദ്ധ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളെ സം​യോ​ജി​പ്പി​ച്ചാ​യി​രു​ന്നു മെ​ഡി​ക്ക​ൽ ക്യാ​ന്പ്.

വെ​ള്ള​റ​ട ജ​ന്‍ ഔ​ഷ​ധി ഉ​ട​മ കാ​ര്‍​ത്തി​കേ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ പ്ര​മേ​ഹ രോ​ഗ ചി​കി​ത്സ, കൊ​ള​സ്‌​ട്രോ​ള്‍ പ​രി​ശോ​ധ​ന എ​ന്നി​വ സൗ​ജ​ന്യ​മാ​യി ന​ട​ത്തി. നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​നേ​ത്ര ക​ണ്ണു​രോ​ഗ​വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു. ക്യാ​മ്പി​ല്‍ 278 പേ​ര്‍ പ​ങ്കെ​ടു​ത്തു. എ​ല്ലാ​വ​ര്‍​ക്കും സൗ​ജ​ന്യ ചി​കി​ത്സ​യും അ​ത്യാ​വ​ശ്യം വേ​ണ്ട​വ​ര്‍​ക്ക് സൗ​ജ​ന്യ മ​രു​ന്നു​ക​ളും വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up